മതേതരത്വം ന്യൂനപക്ഷ പ്രീണണമല്ല!


മലയാളി ഒരു മതേതര, ഇടതു പക്ഷ സ്വപ്നലോകത്തു സുഖസുഷുപ്തിയിലാണ്. അവന്റെ മനസ്സിൽ ഇടതു പക്ഷം എന്നാൽ കമ്മ്യൂണിസം ആണ്. കമ്മ്യൂണിസം കഴിഞ്ഞാൽ പിന്നെ അടുത്ത പരിഗണന കോൺഗ്രസ്സ് ആണ്.
പക്ഷേ നമ്മൾ ഉണർന്നു ചിന്തിക്കണം ചുറ്റുപാടും ഒന്നു കണ്ണോടിക്കണം, ചെവിയോർക്കണം….
സമീപ കാല വാർത്തകൾ ഒന്നു വിശകലനംചെയ്യൂ… മലയാളിയുടെ മിധ്യാധാരണകൾ പൊളിഞ്ഞു വീഴും!
കമ്മ്യൂണിസ്റ്റ്‌ പാർട്ടികളും കോൺഗ്രസ്സും ഒരുപോലെ കണ്ണ് വെക്കുന്നത് മുസ്ലിം വോട്ടിനെ മാത്രമാണ്. മറ്റു വിഭാഗങ്ങൾ നേരിടുന്നത് കടുത്ത അവഗണനയാണ് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും പിന്തുടരുന്നത് പരീക്ഷിച്ചു വിജയിച്ച ബ്രിട്ടീഷ് “Divide and Rule” പോളിസിയാണ്. മുസ്ലിം ജനവിഭാഗത്തിന്റെ വർഗീയ എകികരണവും ഹൈന്ദവ, ക്രിസ്ത്യൻ വിഭാഗങ്ങളുടെ ശിദ്ധിലീകരണവുമാണ് ഇതുമൂലം സംഭവിച്ചു കൊണ്ടിരുന്നത്. എന്നാൽ യഥാർത്ഥ മതേതരത്വം രാജ്യത്ത് അവതരിപ്പിക്കുന്ന മോദി യുഗത്തിൽ കമ്മ്യൂണിസ്റ്, കോണ്ഗ്രസ് കുതന്ത്രങ്ങൾ അടിതെറ്റുകയാണ്. രാജ്യസ്നേഹികൾ ഇന്നു ഒന്നടങ്കം ദേശീയതയുടെ വക്താക്കളായ ബിജെപിയുടെ കോടിക്കീഴിൽ അണിനിരക്കുന്ന കൺകുളിർപ്പിക്കുന്ന കാഴ്ചയാണ് എവിടെയും! എവിടേതിരിഞ്ഞങ്ങു നോക്കിയാലും അവിടെല്ലാം വിടർന്ന് നിൽക്കും താമര പൂക്കൾ മാത്രം. ഹൈന്ദവരെ ജാതി പറഞ്ഞു പിരിച്ചു നിറുത്തുന്ന കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും പക്ഷേ ജിഹാദികളുടെ വോട്ടിനു വേണ്ടി രാജ്യദ്രോഹം വരെ ആഘോഷിക്കുന്നു. 2014 നു മുമ്പും 2014 നു ശേഷം എന്നും നമുക്ക് വിശകലനം ചെയ്യാം. അന്ന് നമ്മൾ അഴിമതി കോൺഗ്രസിനെ കല്ലെറിഞ്ഞു… ഇന്നു നമ്മൾ ഭാരതത്തിന്റെ GDP ചർച്ച ചെയ്യുന്നു രാജ്യത്തെ ഓരോ വീട്ടിലും ടാപ് ജലം, വൈദ്യുതി, സബ്‌സിഡി പാചക വാതകം, ഇൻഷുറൻസ് പരിരക്ഷ, സൗജന്യ വീടുകൾ, മുദ്ര ലോൺ, കിസ്സാൻ സമ്മാന നിധി, 80% വിലക്കുറവിൽ മരുന്നുകൾ, സുകന്യ പദ്ധതി, സ്വനിധി പദ്ധതി…. അങ്ങനെ എണ്ണിയാൽ തീരാത്ത ജനോപകാര പദ്ധതികൾ! ഇവയൊന്നും ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തിലല്ല വിതരണം ചെയ്യുന്നത്. ഇതല്ലേ ശരിക്കും മതേതരത്വം, ജനാധിപത്യം, സമത്വം… ഇതുതന്നെയല്ലേ നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്നത്! ഈ സദ്ഭരണത്തിന് തുടർച്ച നൽകേണ്ടത് നമ്മുടെ കടമയല്ലേ! മോദി സർക്കാർ ജനങ്ങളുടെ പ്രതീക്ഷയല്ല, വിശ്വാസമാണ്… അതൊരു സത്യമാണെന്ന് ഒന്നല്ല രണ്ടു തവണ മോദി കാണിച്ചു തന്നതല്ലേ!? പിന്നെയെന്തിനു മടിച്ചു നിൽക്കുന്നു! ചേരൂ, മലയാളി, ദേശീയതയിൽ ലയിക്കൂ! വിഘടനാ വാദത്തിനു വിരാമമിടൂ!
കോണ്ഗ്രസ്സിന്റെ മുദ്രാവാക്യം അന്നും ഇന്നും ഒന്നു തന്നെ! “ഗരീബി ഹഠാവോ” എന്നവർ പറഞ്ഞതേയുള്ളു, പക്ഷേ അതു നടപ്പാക്കിയത് മോദി സർക്കാരാണ്. NDA യുടെ 2014&2019 പ്രകടന പത്രികകൾ ഒന്നു നോക്കൂ, അതിൽ പറഞ്ഞ ഒരോ വാക്കും മോദി സർക്കാർ നടപ്പാക്കി കഴിഞ്ഞു… അതാണ് ഞാൻ പറഞ്ഞത് മോദി ഒരു പ്രതീക്ഷയല്ല, മോദി വിശ്വാസമാണ് എന്ന്. കോൺഗ്രസ്സിന് മുദ്രാവാക്യമേ കയ്യിലുള്ളൂ. കോണ്ഗ്രസ്സിന്റെ മുദ്രാവാക്യങ്ങൾക്ക് പരിഹാരം മോദിയുടെ പക്കലുണ്ട്!
NDA ക്കു കിട്ടുന്ന 400 സീറ്റിൽ ഒന്നു നമ്മുടെ കോട്ടയം ആകണം. ഓരോ വോട്ടും #മോദിയുടെഗാറണ്ടി ക്ക്, ഒരോ വോട്ടും വികസനത്തിന്‌, ഓരോ വോട്ടും #പുതിയകേരളം ത്തിന്…
Congress has only slogans, BJP has got solutions to every problem, every slogan!

ദീൻ ദയാൽ ഉപാധ്യായ സ്മൃതി ദിനം.


ദീൻദയാൽ ഉപാദ്ധ്യായ സ്മൃതി ദിനം ഇന്ന്!
ഏകാത്മ മാനവദർശനമെന്ന സാമൂഹ്യശാസ്ത്രം രൂപപ്പെടുത്തിയ രാഷ്‌ട്രതന്ത്രജ്ഞൻ ശ്രീ ദീൻദയാൽജിയുടെ ധന്യസ്മരണകൾക്കു പ്രണാമം!

ഫെബ്രുവരി 11 1968

ദീൻ ദയാൽ ഉപാധ്യായ നമ്മെ വിട്ടു പിരിഞ്ഞു… അല്ല അദ്ദേഹത്തിന്റെ ജീവൻ ഇല്ലാതാക്കി… മുഗൾ സരായി റയിൽവേ സ്റ്റേഷനിൽ അദ്ദേഹം മരിച്ച നിലയിൽ കാണപ്പെട്ടു. ജനസംഘം ഉണ്ടായതു മുതൽ 1967ലെ കോഴിക്കോട് സമ്മേളനം വരെ DDU പാർട്ടിയുടെ ജനറൽ സെക്രട്ടറി ആയിരുന്നു. കോഴിക്കോട് സമ്മേളനത്തിൽ അദ്ദേഹം ജനസംഘത്തിന്റെ അഖിലേന്ത്യ അധ്യക്ഷനായി… അധ്യക്ഷനായി അദ്ദേഹം അധികനാൾ ഇരുന്നില്ല, അതിനു മുന്നേ മരണം അദ്ദേഹത്തിന്റെ സേവനം നമുക്ക് നഷ്ടമാക്കി. നികത്താനാവാത്ത വിടവ് എന്ന പ്രയോഗത്തിന്റെ ആഴം എനിക്ക് മനസ്സിലാകുന്നു.

ഒരിക്കൽ പാർട്ടി അധ്യക്ഷൻ Dr ശ്യാമപ്രസാദ് മുഖർജി പറഞ്ഞു, “രണ്ടു ദീൻ ദയലുമാറുണ്ടായിരുന്നെങ്കിൽ രാജ്യത്തിന്റെ മുഖഛായ തന്നെ മറ്റൊന്നാകുമായിരുന്നു.” ഒരു ജനറൽ സെക്രട്ടറിയുടെ സേവനം എന്തായിരിക്കാണം എന്നതാണ് ഈ വാക്കുകളുടെ വ്യംഗ്യം!
ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധിക്കു മുമ്പോ അതിന് ശേഷമോ കോൺഗ്രസ്സ് ഒരിക്കലും ഭാരതീയ ദർശനത്തിന് പ്രാധാന്യം നൽകിയിരുന്നില്ല. നേതാജി, പാട്ടേൽജി തുടങ്ങിയ രാജ്യസ്നേഹികൾ കോൺഗ്രസിനു കണ്ണിലെ കരടായിരുന്നു. അവരുടെ, തിരോധനം, അന്ത്യം രാജ്യത്തിനു തിരിച്ചടിയായി.
ഗാന്ധിയുടെ അന്ത്യം അവരുടെ(നെഹ്‌രുവിന്റെ പാശ്ചാത്യ സോഷ്യലിസ്റ്റ്, കമ്മ്യൂണിസ്റ്റ്‌ അജണ്ട നടപ്പആക്കുന്നതിലുള്ള എല്ലാ തടസ്സങ്ങളും ഇല്ലാതാക്കി. ഗാന്ധി കോൺഗ്രസ്സിന് ഒരു വിഗ്രഹം മാത്രമായിരുന്നു… കോൺഗ്രസ്സ് പക്ഷേ എന്നും ഗാന്ധിയുടെ പേരിൽ മുതലക്കണ്ണീർ ഒഴുക്കുന്നു. അങ്ങനെ കോൺഗ്രസിന് ഭാരതത്തിന്റെ ആത്മാവ് നഷ്ടപ്പെട്ടു, അല്ല, അവർ അറുത്തു മാറ്റി ആത്മാവിനെ (ഭാരതീയതയെ) ഇന്ത്യയുടെ ശരീരത്തിൽ നിന്നും….
ഇവിടെയാണ് ദീൻ ദയൽജിയുടെ പ്രസക്തി… രാഷ്ട്രീയ -സാമ്പത്തിക-സാംസ്‌കാരിക കാര്യങ്ങളിലെ അദ്ദേഹത്തിന്റെ നിലപാടുകൾ ആണ് ഇന്നും ജനസംഘത്തിന്റെ പിൻഗാമിയായ ബിജെപിയുടെ അസ്തിത്വം.
രാജ്യം കേവലം ശരീരം, ഭൂമിശാസ്ത്രം മാത്രമല്ല. ശരീരത്തെ കോർതിനെക്കുന്ന ഒരു ആത്മാവുണ്ട് ഏതൊരു രാഷ്ട്രത്തിനും. ആ ആത്മാവ് നഷ്ടമായാൽ രാജ്യം ചിത്തറും… I N D I മുന്നണിയുടെ ശ്രമം രാജ്യത്തെ, ശരീരത്തെ, വീണ്ടും വെട്ടിമുറിച്ച് ഭാരതത്തിന്റെ ആത്മാവിനെ മുറിവേൽപ്പിക്കാനാണ്. അതിനെ ചെറുത്തു തോൽപ്പിക്കുവാൻ ഹിമാവാൻ പോലെ സജ്ജമാണ് ദീൻ ദയൽജിയുടെ പ്രത്യയശാസ്ത്രം പിന്തുടരുന്ന ബിജെപി എന്ന രാഷ്ട്രീയ പ്രസ്ഥാനം. ഓരോ ഭാരതീയന്റെയും ഉള്ളിലുള്ള ആ ധർമ്മം, ആ ആത്മബോധം അതാണ് ഭാരതത്തിന്റെ ആത്മാവ്. നമ്മെ ലോകത്തിലെവിടെയും കൂട്ടി വിളക്കുന്നത് ഈ ആത്മ ബോധമാണ്… ഈ ബോധമാണ് ഭാരതം എന്ന ഭൂപ്രദേശത്തിന് ജീവൻ നൽകുന്ന, പ്രാണൻ നൽകുന്ന ചൈതന്യം… ഈ ചൈതന്യതിനെ ദീൻ ദായൽജി “ചിതി” എന്നു പേരിട്ടു.
അദ്ദേഹത്തിന്റെ ദർശനം കമ്മ്യൂണിസം പോലുള്ള സംഘർഷം വിതയ്ക്കുന്ന ഒരു പ്രത്യയ ശാസ്ത്രമല്ല.. മറിച്ച് എല്ലാത്തിനെയും ഒന്നായി കാണുന്ന ഒരു ദർശനമാണ്… “ഏകത്മ മാനവ ദർശനം”എന്ന പേര് അദ്ദേഹത്തിന്റെ നിലപാടുകൾക്ക് അനുസൃതമാണ്.
മോദി സർക്കാരിന്റെ എല്ലാ പദ്ധതികളും നടപടികളും ഈ ദർശനത്തിന് അനുസൃതമായാണ്… “ലോകാ സമസ്താഃ സുഖിനോ ഭവന്തോ” എന്നത് തന്നെയാണ് ഇതിന്റെ അന്തസത്ത.
ആക്കാലത്തെ എല്ലാ പ്രത്യയശാസ്ത്രങ്ങളും സംഘർഷത്തിലടിസ്ഥാനമായ സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ മറ്റങ്ങളിൽ വിശ്വസിച്ചിരുന്നവയായിരുന്നു. അതിനുള്ള ഏകത്മ മാനവ ദർശനത്തിന്റെ സനന്വയ മാർഗമായ “അന്ത്യോദയ” ദീൻദയൽജിയുടെ ഏറ്റവും വിലപ്പെട്ട സംഭവനയാണ്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള സംഘർഷം ഒന്നിനും ഒരു പരിഹാരമല്ല, ഇല്ലാത്തവനെ കൈപിടിച്ചുയർത്തുക എന്നതാകണം ലക്ഷ്യം…
അന്ത്യോദയ, Unto This Last എന്നതാണ് ബിജെപി നയിക്കുന്ന മോദി സർക്കാരിന്റെ അടിസ്ഥാന തത്വം.

ദീൻ ദയൽജിയുടെ ജീവിതത്തിൽ നിന്നും ഒരു സംഭവം…. ഇതാ….

തിരക്കുപിടിച്ച സാമൂഹ്യ സേവന ജീവിതത്തില്‍ ദീൻ ദയാൽജിക്ക് മുടിവെട്ടാൻ പോലും സമയം കിട്ടിയിരുന്നില്ല. ഒരിക്കല്‍ ഒരു യോഗം.തുടങ്ങുന്നതിനു മുമ്പ് മുടിവെട്ടാനായി കവലയിലെത്തി. അവിടെ കണ്ട ബാർബർ ഷോപ്പിൽ ഭയങ്കര തിരക്ക്. അവിടെ മുടിവെട്ടാൻ നിന്നാല്‍ താമസമാകും. അദ്ദേഹം അവിടെ നിന്നും റോഡിലേക്കിറങ്ങി. അപ്പോള്‍ അതാ വഴിവക്കില്‍ ഒരു പാവം മനുഷ്യന്‍ കത്തിയുമായി വെറുതെയിരിക്കുന്നു! ഒരു കണ്ണാടി പോലുമില്ല. തിളക്കമുളള ഒരു കല്ലു മാത്രമായിരുന്നു, അവിടെ ഉണ്ടായിരുന്നത്! ഒട്ടും മടിച്ചില്ല, ദീൻദയാൽജി തന്‍റെ തല അയാളുടെ ഇഷ്ടത്തിനു വിട്ടുകൊടുത്തു. കൂലിയും കൊടുത്തു. പാവം ബാർബറിന് സന്തോഷായി…കാര്യം എളുപ്പത്തില്‍ സാധിച്ചതിൽ ദീൻദയാൽജി സന്തോഷിച്ചു…
തിരിച്ചു യോഗസ്ഥലത്തെത്തിയപ്പോൾ കണ്ണടവർ കണ്ടവര്‍ മൂക്കത്തു വിരൽ വെച്ചു! രാമേശ്വരത്തെ ചെര പോലെ!

അന്ത്യോദയ പദ്ധതിയുടെ യഥാര്‍ഥ illustration ആണ് നാം ഇവിടെ കണ്ടത്. ദരിദ്രരിൽ ദരിദ്രരായവരുടെ ഉന്നമനത്തിനാകണം നമ്മുടെ സേവനം!
നമ്മുടെ നാട്ടിലെ സാധാരണ കച്ചവടക്കാരെ, സംരംഭകരെ അവഗണിക്കരുത്!
ഇതാണ് “അന്ത്യോദയ” !

Coming soon…


ജിവിതത്തിന്റെ, അനുഭവത്തിന്റെ ഏറ്റവും ഗംഭീരവും തീഷ്ണവുമായ പ്രായം, അമ്പതുകളോ അറുപതുകളോ എന്നതേ സംശയം ബാക്കിയുള്ളു. അതിനു മുമ്പുള്ള ജീവിതം കേവലം സാങ്കേതികം. കാതലായ ജീവിതം ആരംഭിക്കുന്നത് അമ്പതുകളിൽ തന്നെ. തടിയുടെ കാതല് പോലെ മനുഷ്യന്റെ കാതല് പാകമാകുക വളർച്ച മുറ്റുമ്പോളാണ്. അതുവരെയുള്ള പരക്കം പാച്ചിലുകൾ മന്ദഗതി പ്രാപിക്കുന്ന കാലം, സായാഹ്നം, ചുവന്ന സൂര്യൻ കത്തി നിൽക്കുന്ന പ്രായം! വിവേകവും വെളിച്ചവും മനസ്സിന്റെ ഇരുട്ടറകളിൽ വിളങ്ങുന്ന അറുപതാം വയസ്സ്! നല്ല സുഖമുള്ള സ്വയമ്പൻ പ്രായം, ആരെയും കൂസാത്ത എന്തിനും തയ്യാറുള്ള പ്രായം. അറുപതിന്റെ ചെറുപ്പം മനസ്സിനു മാത്രമല്ല, ശരീരവും ഒന്നിനൊന്നു ചെറുപ്പമാകുന്നു. താടി വളർത്താൻ ഭയന്നിരുന്ന കാലം കഴിഞ്ഞു. നീണ്ട വെളുത്ത താടിയെ നിർഭയം വളർത്തുന്ന പഴുത്തു തുടുത്ത മാമ്പഴക്കാലം… ആരോടുമെവിടെയും കൃത്യമായി പെരുമാറാനാകുന്ന പ്രായം…

അതിമോഹമോ മോഹഭംഗമോ മുറിവേല്പിക്കാത്ത പ്രായം. ശണ്ഠകളൊഴിഞ്ഞ, സംശയങ്ങളോഴിഞ്ഞ ദാമ്പത്യം, ഇതു രണ്ടാം മധുവിധുക്കാലം! കുഞ്ഞുകുട്ടി പരാധീനതകളില്ലാത്ത സ്വൈര്യകാലം; ഏകാന്തതയിൽ അഭിരമിക്കുന്ന സർഗ്ഗ സൃഷ്ടിയുടെ കൊയ്ത്തു കാലം!

ആർത്തുല്ലസിച്ചലയടിച്ചൊഴുകുമാ ജീവിത പ്രവാഹത്തിനാഹ്ലാദത്തിമിർപ്പിനിടയിലതാ പൊടുന്നനെയൊരു ദിനമൊരു മാറ്റം, മാറ്റം വന്നു! ഒന്നേ കണ്ടുള്ളൂ, ഞാനേ കണ്ടുള്ളൂ! എനിക്കൂ മാത്രേ ആ മാറ്റമറിയൂ! മാറ്റത്തിന്റെ രൂപം കണ്ടു കൊതിച്ചു തരിച്ചു നിന്നു പോയ്!

Adultery: പര-സ്ത്രീ, പര-പുരുഷ ലൈംഗിക ബന്ധം.


ഉഭയസമ്മതപ്രകാരമുള്ള വിവാഹേതര ലൈംഗിക ബന്ധം , പരപുരുഷ, പരസ്ത്രീ ഗമനം, അതിനെയാണ് ADULTERY എന്നു പറയുന്നത്. . അവിവാഹിതരായ സ്ത്രീ-പുരുഷ ലൈംഗിക ബന്ധം ADULTERY ആകുന്നില്ല. ഭാരതത്തിന്റെ ക്രിമിനൽ നിയമങ്ങളിൽ ചില മാറ്റങ്ങൾ കൊണ്ടുവരാനുള്ള നീക്കവുമായി കേന്ദ്ര സർകാർ മുന്നോട്ടു പോവുകയാണ്. നിയമത്തിന്റെ നാമകരണം തന്നെ ‘ഭാരതീയ ന്യായ സംഹിത’ എന്നാക്കിയിരുന്നു. അത് നിലനിർത്തനാണ് സമിതിയുടെ ശുപാർശ. ഇംഗ്ലീഷിൽ നിന്നും ഹിന്ദിയിലേക്കുള്ള മാറ്റത്തിൽ പത്തോളം പ്രതിപക്ഷ കക്ഷികൾ വിയോജിപ്പ് പ്രകടിപ്പിച്ചിരിക്കുന്നു. ബിജെപിയുടെ എംപി BrijLal ആണ് ക്രിമിനല് ചട്ടങ്ങളിലുള്ള ഭേദഗതികൾ അവതരിപ്പിക്കുവാനുള്ള parliamentary സമിതിയുടെ അധ്യക്ഷൻ.

സമിതി, മറ്റു മാറ്റങ്ങളോടൊപ്പം adultery, പരപുരുഷ, പരസ്ത്രീ ഗമനം നിയമത്തിലെ ലിംഗഭേദം എടുത്തു കളഞ്ഞു പ്രസ്തുത നിയമം ലിംഗ സമത്വം അല്ലെങ്കിൽ ലിംഗ നിക്ഷ്പക്ഷത ഉറപ്പാക്കുവാനുള്ള നിർദേശങ്ങളാണ് മുന്നോട്ടു വെക്കുന്നത്. ഉഭയ സമ്മത പ്രകാരമല്ലാതുള്ള പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധങ്ങൾ കുറ്റകൃത്യമായി നീലനിർത്തണമെന്നാണ് സമിതിയിലെ ബഹുഭൂരിപക്ഷം അംഗങ്ങളും എടുത്ത നിലപാട്. 2018ൽ തന്നെ ബഹുമാനപ്പെട്ട പരമോന്നത കോടതി IPC വകുപ്പ് 377 ൽ ചില മാറ്റങ്ങൾ വരുത്തിയിരുന്നു.

2018 ൽ ബഹു. സുപ്രീം കോടതി IPC 497 വകുപ്പ് പുർണമായും എടുത്തു കളഞ്ഞിരുന്നു. എന്നാൽ സമിതി പരസ്ത്രീ/പരപുരുഷ ലൈംഗിക ബന്ധം ലിംഗ ഭേദമന്യേ കൂറ്റകരമാക്കാനുള്ള ശുപാർശ ചെയ്തിരിക്കുകയാണ്.

ജാതി, മത വിഷയങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന ആൾക്കൂട്ട കൊലപാതകങ്ങൾക്ക് (Lynching) പരമാവധി ശിക്ഷ ഏഴു വര്ഷം തടവായിരുന്നത് വധ ശിക്ഷ അല്ലെങ്കിൽ ജീവപര്യന്തം എന്നാക്കാനാണ് ശുപാർശ. BNSലെ TERRORRIST ACT അംഗീകരിക്കുവാനാണ് സമിതി ശുപാർശ. രാജ്യദ്രോഹകൂറ്റം , SEDITION, ശിക്ഷ രണ്ടു വർഷത്തില് നിന്നും ഒരു വർഷമായി കുറക്കുവാനും സമിതി ശുപാർശ ചെയ്യുന്നു…

ഇതിൽ പല ശുപാർശകളും പക്ഷേ പാർലമെന്റിൽ അതേപടി അവതരിപ്പിക്കുകയുണ്ടായില്ല… ചുരുക്കത്തിൽ adultery നിയമത്തിൽ കാര്യമായ വ്യതിയനമില്ല.

ഭാർഗവീനിലയം , നീലവെളിച്ചം; ഒരു താരതമ്യ നിരൂപണം.


നീലവെളിച്ചം ഭാർഗവീനിലയത്തിലേക്ക് വെളിച്ചം വീശി. ഒരു നിമിത്തം പോലെ നവതി ആഘോഷിക്കുന്ന നടൻ മധുവിന്റെ വാക്കുകൾ, “നീലവെളിച്ചം ഞാൻ കണ്ടു, എന്നിക്കിഷ്ടപ്പെട്ടു; എന്നാൽ ഭാർഗവീനിലയം കണ്ട ആളിന് നീലവെളിച്ചം അത്രക്കങ്ങ് പിടിക്കണമെന്നില്ല.” മധുവിന്റെ ഈ വാക്കുകളാണ് എന്നെ ഭാർഗവീനിലയം കാണാൻ പ്രേരിപ്പിച്ചത്.

അനശ്വര സാഹിത്യകാരൻ ബഷീർ എഴുതിയ ചെറുകഥ “നീലവെളിച്ചം” സിനിമയായി പുറത്തു വന്നത് “ഭാർഗവീനിലയം”എന്ന പേരിലാണ്. എ വിൻസെന്റ് സംവിധാനം ചെയ്ത ആദ്യ ചിത്രം. സിനിമ ഒരു പ്രേതകഥയായിട്ടാണ് ലോകം കാണുന്നത്. പിന്നീട് പ്രേതവീടിന് പര്യായമായി ഈ പദം. സിനിമയിലെ പി ഭാസ്കരൻ ഗാനങ്ങൾ കവിതകളാണ്, ഒന്നിനൊന്ന് മികച്ച ഏഴു ഗാനങ്ങൾ ഈ സിനിമയെ അനിതരസാധാരണമാക്കുന്നു; ബാബുരാജിന്റെ സംഗീതമോ വിവരിക്കാൻ വാക്കുകളില്ല! കരളിലെ പ്രണയവും, വിരഹവും ഹൃദയത്തിൽ മുള്ളും പൂവും വിതറുന്നു.

ഞാനാദ്യം കണ്ടത് നീലവെളിച്ചമാണ്. നീലവെളിച്ചമാണ് എന്നെ ഭർഗവീനിലയത്തിലെത്തിച്ചത്. ഭാർഗവീനിലയത്തിൽ കറുപ്പും വെളുപ്പും മാത്രം. നീലവെളിച്ചം ബ്ലാക്ക്&വൈറ്റ് കാലത്ത് കാണിക്കുക അസാദ്ധ്യവുമായിരുന്നു. എന്തെല്ലാം സാങ്കേതിക പരിമിതികള് ഉണ്ടായിട്ടും ബഷീറിന്റെ നീലവെളിച്ചത്തിന്റെ ആത്മാവിനെ തൊടാന് എനിക്കായി. സിനിമയുടെ പശ്ചാത്തല സംഗീതം ഇന്നത്തെ ഡിജിറ്റൽ കാലഘട്ടത്തിൽ ആസ്വാദ്യകരമായി തോന്നണമെന്നില്ല , നിശബ്ദത ആയിരുന്നില്ലേ കൂടുതൽ വാചാലം എന്നു തോന്നിയ പല സീനുകളും ഉണ്ട്.

നീലവെളിച്ചത്തിന്റെ ആത്മാവ് ഭാർഗവീനിലയത്തിലുണ്ട്; പക്ഷേ ഭാരഗവീനിലയത്തിന്റെ അസ്ഥികൂടമാണ് പുതിയ നീലവെളിച്ചം സിനിമയില് നാം കാണുന്നത്. അസ്ഥികൂടത്തിന് അസ്ഥിത്വമില്ല, ആത്മാവില്ല. ആത്മാവിന് പകരമാവില്ല അസ്ഥികൂടം. സാങ്കേതിക മികവ് കൊണ്ട് പുനരാവിഷ്കാരം പുഷ്ടിപ്പെടണമെന്നില്ല. ആത്മാവ് കാതലും സാങ്കേതിക വിദ്യ പുറംതൊടുമാകുന്നു. ഭർഗവീനിലയത്തിന്റെ പുനരാവിഷ്കാരം എന്തിന് വേണ്ടിയായിരുന്നു എന്നതിന് വ്യക്തമായ ഒരുതരം പുതിയ സിനിമ നമുക്ക് നൽകുന്നില്ല. ഒരു പഴയ ഡോക്യുമെൻറ് ഒരു മുഷിഞ്ഞ പേപ്പറിൽ ആകർഷകമല്ല, പക്ഷേ അതിന്റെ ഒരു ഫോട്ടോ കോപ്പി പുറത്തിറക്കിയത് കൊണ്ട് എന്തു സംഭാവനയാണ് സിനിമയ്ക്ക് ലഭിക്കുന്നത്!? ഒട്ടുമിക്ക സീനുകളും പഴയത്തിന്റെ തനിപ്പകർപ്പ് മാത്രം. പുനരാവിഷ്കാരം പുനസൃഷ്ടിയാകുന്നില്ല. No Creativity ! സംഭാഷണങ്ങൾ വരെ പലതും അതേപടി!

Casting: കഥാപാത്രങ്ങളും അഭിനേതാക്കളും: ഞാനാദ്യം കണ്ടത് പുതിയ സിനിമയാണ്.. എന്നക്കിഷ്ടപ്പെടുകയും ചെയ്തു. പിന്നീട് പഴയ സിനിമ കണ്ടു. പുതിയത്തിനെക്കാൾ എന്തുകൊണ്ടും, സാങ്കേതിക വിദ്യ ഒഴികെ, നല്ലത് പഴയത് തന്നെ! മധുവിന്റെ സ്ഥാനത്ത് ടോവിനോ! വിജയനിർമ്മലയ്ക്ക് പകരം റീമ കല്ലുങ്കൽ; പ്രേം നസീറിന് പകരം റോഷന് മാത്യു; പി. ജെ. ആന്റണിക്കൂ പകരം ഷൈൻ ടോം ചാക്കോ! അടൂർ ഭാസിക്കും പപ്പുവിനും പകരം ആരൊക്കെയോ! പുതിയ അഭിനേതാക്കൾക്ക് പഴയകാലത്തെ ഫലിപ്പിക്കാനായില്ല. മധു എന്ന അതികയാന്റെ മുമ്പിൽ ടോവിനോ ചെറുതായി തോന്നി. വിജയനിർമ്മലയുടെ കണ്ണുകളിലെ തിളക്കം റീമയുടെ കണ്ണുകളിൽ കണ്ടതെയില്ല. പി. ജെ ആന്റണിയുടെ പരുക്കൻ കഥാപാത്രത്തെ ഷൈൻ തന്റെ പതിവ് മാനറിസത്തിൽ മുക്കിക്കൊന്നു.

പ്രേം നസീർ ഒരു പ്രത്യേക പരാമർശം അർഹിക്കുന്നു… പ്രത്യേകിച്ചും റോഷനുമായി താരതമ്യം ചെയ്യുമ്പോൾ! പ്രേം നസീറിന്റെ സൌന്ദര്യം പുരുഷനിലും പ്രേമമുണർത്താൻ പോന്നതാണ്. അപ്പോൾ സ്ത്രീകളുടെ കാര്യം പറയേണ്ടതുണ്ടോ! അഭിനയമല്ല, സൌന്ദര്യം, ഒരു കാമുകന്റെ സൌന്ദര്യം! ഭർഗവിക്കുട്ടിയുമായുള്ള പ്രണയ രംഗങ്ങൾ വളരെ ലോലമാണ്, അലൌകികമാണ്! പ്രേം നസീറിന്റെ അഭിനയം ഒരിക്കലും “ബിഹേവിംഗ്” ആയി നമുക്ക് തോന്നിയിട്ടില്ല, പ്രത്യേകിച്ചും പ്രേമ രംഗങ്ങളിൽ .. ജീവിതത്തിലും പ്രണയം ഒരിക്കലഉം കേവലം”behaving” അല്ലല്ലോ! സ്വാഭാവികമായ എല്ലാ സീമകളും ലംഘിച്ചുള്ള വികാരങ്ങളുടെ കുത്തൊഴുക്കാന് പ്രണയം… അവിടെ മനുഷ്യൻ വ്യത്യസ്തനാകുന്നു, തിരിച്ചറിയാന് പോലുമാറിയാത്ത രീതിയില്… രണ്ടു ധ്രുവങ്ങളിൽ കഴിയുമ്പോഴും രണ്ടു ഹൃദയങ്ങൾ ഒന്നായി മിടിക്കുന്നു… ഒരുപോലെ ചിന്തിക്കുന്നു. ഇന്റേർനെറ്റും മൊബൈലും ഇല്ലാത്ത ഒരു കാലം.. അന്നത്തെ പ്രണയം.. അതിന്റെ ചൂടും ചൂരും.. ഒന്നു വേറെ തന്നെ ആയിരുന്നു.. ആ പ്രണയ ലേഖനങ്ങളുടെ മധൂരവും ഉപ്പും ഇന്നത്തെ whatsapp സന്ദേശങ്ങളിലുണ്ടോ! രണ്ടും കണ്ട ഞാൻ പറയും, ഇല്ല എന്ന്… കയ്യക്ഷരങ്ങളിൽ ഹൃദയമിടിപ്പ് കേൾക്കാം। തുരുതുരെ വരുന്ന whatsapp പ്രളയത്തില് പ്രണയം മുങ്ങിത്താഴുന്നു. ആ പ്രണയത്തിന്റെ സുന്ദരമായ ആവിഷ്കാരമാണ് ഭാർഗവിക്കുട്ടിയും ശശികുമാറും തമ്മിലുള്ള പ്രണയം…

എന്റെ താരതമ്യം പക്ഷപാതപരമാണ് എന്നെനിക്കു തന്നെ തോന്നുന്നു, നിങ്ങള്ക്ക് അങ്ങനെ തോണിയില്ലെങ്കിലെ അത്ഭുതപ്പെടാനുള്ളൂ! പക്ഷേ ഇന്നലെകളോടുള്ള ഒരു മദ്ധ്യവയസ്കന്റെ ഗൃഹാതുരത്തം മാത്രമായി ഇതിനെ വായിക്കരുത്. യാതൊരു മുനവിധികളും ഇല്ലാതെ രണ്ടു സിനിമകളും കാണുക.. . പക്ഷേ ആദ്യം നിങ്ങൾ ഭരഗവീനിലയം തന്നെ കാണണം.. ശേഷം നീല വെളിച്ചം കാണുക….

സമയപരിധി മൂലം ചുരുക്കുന്നു.. കഥതന്തുവിലേക്ക് കടക്കുന്നില്ല….

POCSO നിയമത്തിലെ പൊരുത്തക്കേടുകൾ!


POCSO കേസുകൾ സമയബന്ധിതമായി വിചാരണ നടത്തി വിധി പറയണമെന്നാണ് നിയമം അനുശാസിക്കുന്നത്.
എന്റെ അഭിപ്രായത്തിൽ പ്രത്യേക കോടതി പോലെ പ്രത്യേക പരിശീലനം ലഭിച്ച പോലീസ് വിഭാഗവും ആവശ്യമായിട്ടുണ്ട്. നിയമസമാധാന ചുമതലയിലുള്ള പോലീസ് അവലംബിക്കുന്ന സാധാരണ പോലീസ് മുറകളും രീതികളും ഇരകളെ വീണ്ടും ഇരകളാക്കുന്നു. അതൊഴിവാക്കേണ്ടതുണ്ട്. ഇര എപ്പോഴും സാമുഹ്യ പോലീസിംങ് പരിധിയിലാണ്.
ആവശ്യത്തിനുള്ള പ്രോസിക്യൂഷൻ ഓഫീസർമാരും ജുഡീഷ്യൽ.ഓഫീസർമാരുമുണ്ടാകണം.
കാലതാമസം ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും പ്രതിസന്ധി സൃഷ്ടിക്കുന്നു. പ്രതികൾ ബന്ധുക്കളോ അയൽപക്കക്കാരോ ആയാൽ ഒത്തുതീർപ്പിനുള്ള സമ്മർദ്ദം രൂക്ഷമാകും. രാഷ്ട്രീയ മേലാളന്മാരും മത നേതാക്കളും ഇരയെ പ്രതിക്കു വേണ്ടി സ്വാധീനിക്കാൻ ശ്രമിക്കും. പണവും ജോലിയും വാഗ്ദാനവും ചെയ്യും. പറ്റിയതു പറ്റി ഇനിയും കോടതിയിലെ വിചാരണ കൂടി… ഇരയും കുടുംബവും പലപ്പോഴും മറ്റു മാർഗ്ഗമില്ലാതെ ഒത്തുതീർപ്പിലെത്തുന്നു… കേസ് പിൻവലിക്കുന്ന തരത്തിലേക്കു പോകുന്നു കാര്യങ്ങൾ. ഇരയുടെ ഇടനിലക്കാർ ഇരയെ നാടുകടത്തുന്നു…(ജോലി ശരിപ്പെടുത്തി). ബന്ധുക്കളും അതിനു തയ്യാറാകേണ്ടി വരുന്നു. പ്രതി ഉന്നത സ്ഥാനിയനും പ്രബലനുമായാൽ മേൽവിവരിച്ച സാദ്ധ്യതകൾ ഉറപ്പാണ്.
പ്രതി ദരിദ്രനും കൊടിയ കുറ്റവാളിയുമാണെങ്കിലോ!?
പ്രതിയും ഇരയും കമിതാക്കളാണെങ്കിലോ!? ഉഭയ സമ്മതപ്രകാരം ലൈഗിംഗസുഖം ആസ്വദിക്കാനായി ചെയ്തതാണെങ്കിലോ!? ഏതൊരു സാഹചര്യത്തിലും ഇര അവസാനം വരെ ഉറച്ചു നിന്നാൽ POCSO കഠിന ശിക്ഷ ഉറപ്പാണ്!
സദുദ്ദേശ്യത്തോടെയുള്ള ഈ നിയമം പക്ഷേ ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന യാഥാ‌ർത്ഥ്യം ഒളിച്ചു വെച്ചിട്ടു കാര്യമില്ല. അതിരു തർക്കത്തില് വരെ കുട്ടിയെ പീഢിപ്പിച്ചുവെന്ന ആരോപണം എഴുതിച്ചേർക്കുന്നു. (തുണിപൊക്കിക്കാണിച്ചു എന്നാകും).
ഒരു മകൾ തന്റെ അച്ഛനെ ഒരു പാഠം പഠിപ്പിക്കാനായി POCSO പ്രതിയാക്കി. കാരണമെന്തെന്നല്ലേ, അച്ഛൻ ഇഷ്ടപ്പെട്ട പയ്യനുമായുള്ള ബന്ധത്തെ എതിർത്തുവെന്നതാണ് കാരണം.
POCSO വിചാരണ തടവുകാരും ശിക്ഷ അനുഭവിച്ച് ജയിലിൽ കഴിയുന്ന കുറ്റവാളികളുമാണ് ഏറ്റവും ആത്മസംഘർഷമനുഭവിക്കുന്ന ജയിൽപ്പുള്ളികൾ! അവരുടെയിടയിലെ ആത്മഹത്യാ നിരക്ക് മറ്റു തടവുകാരെ അപേക്ഷിച്ച് വളരെ കൂടുതലാണ്. സോഷ്യൽ സ്റ്റിഗ്മയാകാം കാരണം. പിന്നെ വ്യാജ കേസുകളായതിനാലും ഇങ്ങനെ വരാം.
ഇങ്ങനെ പോയാൽ genuine POCSO കേസുകളുടെ എണ്ണം കുറയും… അല്ലാതെ കൂടുതൽ വരും… പാതിവഴിയിൽ അവ തിരിഞ്ഞോടും.
പരസ്പരം പ്രേമിച്ച് ലൈംഗിക ബന്ധം പുലർത്തി ഗർഭിണിയായാൽ അശുപത്രി അധികൃതർ പോലീസിനെ വിവരം അറിയിക്കുന്നു. പയ്യനെതിരെ POCSO ചുമത്തുന്നു. നിയമനടപടികൾക്കു കാത്തുനിൽക്കാതെ പെണ്ണു പ്രസവിക്കുന്നു. കൊച്ചിന്റെ അച്ഛനായി പ്രതി കൂടെയുണ്ട്… അവൻ അവളെ പ്രായപൂർത്തിയാകുന്നതോടെ വിവാഹം കഴിക്കുന്നു. എന്നാൽ അപ്പോഴും POCSO പ്രതി POCSO പ്രതി തന്നെ!
SPEEDY TRIAL may be the solution! അതിനുള്ള സൌകര്യം, സ്റ്റാഫ്, അധികസമയംഅധികസമയം, ജുഡീഷ്യൽ ഓഫീസേഴ്സ് ഉറപ്പാക്കണം.

പ്രണയം ജീവന്റെ അടയാളം!


മനുഷ്യൻ പൊതുവേ പ്രായമാകുന്നതിനെ ഭയക്കുന്നു, എന്നാൽ ജന്മദിനം അഘോഷിക്കുന്നതിൽ ആർക്കും വിമുഖതയില്ല എന്നു മാത്രമല്ല, സന്തോഷമാണു താനും. ഓരോ ജന്മദിനവും മരണത്തിലേക്കുള്ള നാഴികക്കല്ലുകളാണെന്ന് ആരും പൊതുവെ കരുതുന്നില്ല.
ചെറുപ്പം മുന്നോട്ടു നോക്കി കുതിക്കുമ്പോൾ വാർദ്ധക്യം പിന്നോട്ടു നോക്കി കിതക്കുന്നു.
ഒരു നാല്പതു കഴിഞ്ഞാൽ സ്വയം വയസ്സനോ വയസ്സിയോ ആയി പ്രഖ്യാപിക്കുന്ന ഒരു പ്രവണത കണ്ടുവന്നിരുന്നു.
അമ്പതു കഴിഞ്ഞവർക്ക് നാല്പത് ചെറുപ്പമാണ്… എഴുപതിന് അറുപത് ചെറുപ്പമാണ്.
എനിക്കു തോന്നിയിട്ടുള്ളത് പ്രായം മനോഭാവമാണെന്നാണ്! Yes, age is attitude!
എനിക്ക് അറുപത്തി രണ്ടായി… പക്ഷെ എനിക്കതു ഫീൽ ചെയ്യുന്നില്ല. ഒരു കൌമാരക്കാരന്റെ എല്ലാ ഗുണദോഷങ്ങളും എന്നിലുണ്ട്.
ശരീരത്തിന്റെ പ്രസരിപ്പ് മനസ്സിന്റെ ഇച്ഛാശക്തി കൊണ്ട് ഒരു പരിധി വരെ നിലനിർത്താനാകും. ഒന്നും മോശമായി കാണേണ്ടതില്ല. എന്റെ ശക്തി എന്റെ ദൌർബ്ബല്യങ്ങളാണ്. My strength is my weakness! അവയാണ് എന്നെ ഞാനാക്കുന്നത്.
ഒരു മനുഷ്യനെ ഉന്മേഷവാനാക്കുന്നത് തുടർന്നും ജീവിതം ആസ്വദിക്കാനുള്ള അഭിവാഞ്ഛയാണ്. പ്രണയം, അതെ പ്രണയമാണ് പ്രസരിപ്പും സൌന്ദര്യവും മനസ്സിലെന്ന പോലെ ശരീരത്തിലും കെടാതെ കാത്തുസൂക്ഷിക്കുന്നത്. പ്രണയം ജീവന്റെ കേന്ദ്രബിന്ദുവാണ്. പ്രണയം ഇല്ലാത്ത മനുഷ്യൻ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും! പ്രണയമില്ലാത്ത ജീവിതം ഒരു vegitative existence ആണ്… ഒരു സ്ട്റോക്ക് വന്നതുപോലെ ഒരു ജീവിതം. പ്രണയത്തിനു കണ്ണില്ല, കാതില്ല, പ്രായമില്ല, പാപമല്ലാത്തതിനാൽ പശ്ചാത്താപമില്ല. പ്രണയം മനസ്സിന്റെയും ശരിരത്തിന്റെയും അനുഭൂതികളുടെ സംഗമ കേന്ദ്രമാണ്.
ഏതൊരു വ്യക്തിക്കും ഒരു നഷ്ടസ്വർഗ്ഗത്തിന്റെ കദനകഥ പറയാനുണ്ടാകും. അവസരങ്ങൾ.ലഭിച്ചിട്ടും അഗ്രഹങ്ങളെ ശ്വാസം മുട്ടിച്ചു കൊല്ലുന്ന എത്രയോ ഹതഭാഗ്യരുണ്ടിവിടെ! മനുഷ്യൻ ഒരു കപട ജീവിയാണ്. കാപട്യമാണ് നിറയെ! അവന്റെ ധാർമ്മികതയുടെ ഉറവിടം അവസര ദാരിദ്ര്യമാണ്. Our Morality comes from lack of opportunity!
പ്രണയം, രതി മനുഷ്യ ശരീരത്തിന്റെ, മനസ്സിന്റെ ഉദാത്തമായ യാഥാർത്ഥ്യമാണെന്ന ഉറച്ച ബോദ്ധ്യമാണ് രാജ്യത്തെ നിയമം പോലും അവയെ കുറ്റവിമുക്തമാക്കുന്നത്… Yes, that is why sex, even extra marital, between adult individuals is no longer a crime in India!